കൂടത്തായി കൊലപാതകം;പരാതി നല്‍കിയ റോജോ നാട്ടിലെത്തി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതി നല്‍കിയ റോജോ നാട്ടിലെത്തി. മരിച്ച ടോം തോമസിന്റെ മകനാണ് റോജോ. അമേരിക്കയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് റോജോ നെടുമ്പാശേരിയില്‍ എത്തിയത്. പോലീസ് സുരക്ഷയിലാണ് റോജോ സഹോദരിയുടെ വൈക്കത്തെ വീട്ടിലെത്തിയത്.

സഹോദരന്‍ റോയ് തോമസിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് റോജോ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറ് മരണങ്ങളും കൊലപാകമായിരുന്നു വെന്ന് വ്യക്തമായത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോട്ടയത്തെത്തി റോജോയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top