താനാളൂർ: വൈരങ്കോട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വെള്ളിയാഴ്ച താഴെ പറയുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പുത്തനത്താണി തിരുന്നാവായ റോഡിൽ കുട്ടികലത്താണി മുതൽ
തിരുന്നാവായ വരെ എല്ലാതരം വാഹനങ്ങൾക്കും നിയന്ത്രണം
ഉണ്ടായിരിക്കുന്നതാണ്. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ
പുത്തനത്താണി-വളാഞ്ചേരി
കുറ്റിപ്പുറം പുത്തനത്താണി കൽപകഞ്ചേരി വഴി തിരൂരിൽ എത്തിച്ചേരണം.
കോലൂപ്പാലം വൈരങ്കോട് റോഡിൽ കോലൂപ്പാലത്ത് നിന്നും മുക്കിലപ്പീടിക വരേയും, തിരൂർ-വൈരങ്കോട് റോഡിൽ പുല്ലൂർ മുതൽ വൈരങ്കോട് വരേയും,
വൈരങ്കോട്-വളാഞ്ചേരി റോഡിൽ
ആതവനാട് മുതൽ
വൈരങ്കോട് വരേയും വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
രണ്ട് മണി മുതൽ മേൽ റോഡുകളിൽ എല്ലാത്തരം വാഹനങ്ങൾക്കും പൂർണ്ണമായ നിയന്ത്രണം
ഉണ്ടായിരിക്കുന്നതാണ്. കൂടാതെ റോഡുകളിൽ ഇരു വശവും യാതൊരു
വിധവാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ലന്നും പോലീസ് അറിയിച്ചു.
കാളവരവുകൾ കടന്ന് പോകുന്ന പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണവും ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




