കുടുംബശ്രീ അംഗങ്ങള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

കോഴിക്കോട്:ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു.

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി ടി ബിന്ദു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം പി ഇന്ദുലേഖ അധ്യക്ഷയായി. താലൂക്ക് ആശുപത്രിയിലെ ഡോ. വി കെ ധനിഷ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ ലാലിഷ, ഉസൈബ, കൊയിലാണ്ടി നഗരസഭ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ കെ വിബിന, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോഓഡിനേറ്റര്‍ എം പി നിരഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top