കോട്ടയം: വാഗമണില്‍ തൂക്ക്പാലം പൊട്ടിവീണ് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. സഞ്ചാരികള്‍ക്കുവേണ്ടി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അങ്കമാലിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഒരെസമയം കൂടുതല്‍പേര്‍ കയറിയതാണ് തൂക്കുപാലം തകരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




