ബംഗളൂരുവില്‍ എയറോ ഷോ പരിസരത്ത് വന്‍ തീപിടുത്തം;300 കാറുകള്‍ കത്തിനശിച്ചു

ബംഗളൂരു: യെലഹങ്കയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്ത് വന്‍ തീപിടുത്തമുണ്ടായി. തീ പടര്‍ന്നതോടെ പാര്‍ക്കിങ് ഏരിയയിലെ മുന്നൂറിലേറെ കാറുകള്‍ കത്തിയമര്‍ന്നു.

അപകടത്തെ തുടര്‍ന്ന് പത്തോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യെഹങ്കയിലെ വിമാനത്താവളത്തിന് സമീപത്തെ എയറോ ഇന്ത്യ ഷോ 2019 പരിസരത്ത് തീപിടുത്തമുണ്ടായത്.നാലു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഷോയ്ക്കിടെ അപകടം സംഭവിക്കുന്നത്.

സമീപത്തെ ഉണങ്ങിയ പുല്ലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ഷോ കാണാന്‍ എത്തിയവരുടെ കാറുകളും ബൈക്കുകളുമാണ് പാര്‍ക്കിങ്ങ് ഏരിയയില്‍ ഉണ്ടായിരുന്നത്. ഇതെ തുടര്‍ന്ന് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഫോട്ടോ കടപ്പാട് വണ്‍ ഇന്ത്യ മലയാളം

Related Articles