കുവൈത്തില്‍ 706 തടവുകാര്‍ക്ക് മോചനം

കുവൈത്ത് സിറ്റി: രാജ്യത്ത് തടവിലുള്ള 706 തടവുകാര്‍ക്ക് അമീര്‍ ഇളവ് പ്രഖ്യാപിച്ചു.കുവൈത്തിന്റെ 58 ാമത് ദേശീയ ദിനവും 28 ാമത് വിമോചന ദിനവും പ്രമാണിച്ചാണ് നടപടി.

ഇതോടെ തടവിലുള്ള 47 സ്വദേശികള്‍ ഉള്‍പ്പെടെ 161 പേര്‍ വരുന്ന തിങ്കളാഴ്ചയോടെ ജയില്‍ മോചിതരാകും.

ഇതിനുപുറമെ 545 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാനും അമീര്‍ ഉത്തരവിട്ടിട്ടുണ്ട്.

Related Articles