Section

malabari-logo-mobile

വടകരയില്‍ മുന്ന് ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കുന്നു

HIGHLIGHTS : വടകര: മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി റെയില്‍വേ. വടകരയിലെ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക...

d9u2etdqവടകര: മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി റെയില്‍വേ. വടകരയിലെ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഗാന്ധിധാം-നാഗര്‍കോവില്‍(16335-34), മംഗലാപുരം -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, തിരവനന്തപുരം വെരാവല്‍ എക്‌സപ്രസ്സ്(16333-32) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് എടുത്തുകളളയുന്നത്.

ഇതിന്റെ ഭാഗമായി ഈ ട്രെയിനുകളില്‍ വടകരയില്‍ നിന്ന് ടിക്കറ്റ് റിസര്‍വേഷന്‍ റെയില്‍വേ നിര്‍ത്തിവെച്ചു. ഒക്‌ടോബര്‍ ഒന്നുമുതല്‍ വടകരയില്‍ സ്റ്റോപ്പില്ലെന്നാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റെയില്‍വേ റിസര്‍വേഷന്‍ സൈറ്റില്‍ നിന്ന് ലഭിക്കുന്ന മറുപടി.

sameeksha-malabarinews

കേരളത്തിലെ 159 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ നേരത്തെ റെയില്‍വേ തീരുമാനിച്ചിരുന്നു അന്ന് ശമായ പ്രക്ഷോഭത്ത് ഭയന്നാണ് ആ നടപടി പിന്‍വലിച്ചത്.. രാവിലെ കോയമ്പത്തൂരില്‍ നിന്ന് വരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ തിരൂര്‍ മുതല്‍ വടകരയിലേക്ക് സ്ഥിരമായി നൂറുകണക്കിന് യാത്രക്കാര്‍ സ്ഥിരം യാത്രക്കാരുള്ളതാണ്.
സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് റെയില്‍വേ യൂസേഴ്‌സ ഫോറം സക്രട്ടറി മണലില്‍ മോഹനന്‍ വ്യക്തമാക്കി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!