
പുതിയ തീരുമാനപ്രകാരം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിഞ്ച് ദിവസം കഴിഞ്ഞ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നത് മാര്‍ഗനിര്‍ദേശത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഇളവാണ്. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.




