ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല:ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55)അന്തരിച്ചു. തിരുവല്ലയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചത്. നഷ്‌വ ഏക മകളാണ്.

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ ന്റെ ഉടമയാണ്.

സുഹൃത്തും സഹൃത്തും സഹപാഠിയുമായ സംവിധായകന്‍ ബ്ലസിയുടെ ആദ്യ ചിത്രമായകാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മ്മാതാവെന്ന നിലയിലെ തുടക്കം. തുടര്‍ന്ന് ചട്ടമ്പിനാട്, സ്പാനിഷ് മസാല,വര്‍ഗം തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു.

തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്നന പിതാവില്‍ നിന്നാണ് പാചകത്തോടുള്ള താല്‍പര്യം അദേഹത്തിനുണ്ടായത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചകരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനുമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top