രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തത് 2 കോടിയോളം ആളുകള്‍; ഇന്നലെ മാത്രം നല്‍കിയത് 15 ലക്ഷം ഡോസ്

About 2 crore people in the country have been vaccinated against covid; Yesterday alone, 15 lakh doses were given

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി : മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ കോവിഡ് 19 ന് എതിരായ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ തോതാണിത്. വിലവില്‍ രാജ്യത്ത് 1.94 കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്ക് ഫെബ്രുവരി രണ്ടുമുതല്‍ വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു. ആദ്യ ഡോസിന് ശേഷം 28 ദിവസം പൂര്‍ത്തിയായവര്‍ക്ക് രണ്ടാം ഡോസ് ഫെബ്രുവരി 13 മുതല്‍ നല്‍കിത്തുടങ്ങി.

വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ട വാക്‌സിന്‍ നല്‍കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •