Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : പെന്‍ഷന്‍കാര്‍ ആദായനികുതി വിശദാംശങ്ങള്‍ നല്‍കണം കാലിക്കറ്റ് സര്‍വകലാശാലയിലെ ആദായനികുതി നല്‍കേണ്ട പെന്‍ഷന്‍കാര്‍ അവരുടെ 2021-22 സാമ്പത്തിക വര്‍ഷത്തി...

പെന്‍ഷന്‍കാര്‍ ആദായനികുതി വിശദാംശങ്ങള്‍ നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലയിലെ ആദായനികുതി നല്‍കേണ്ട പെന്‍ഷന്‍കാര്‍ അവരുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഇടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ 20-ന് മുമ്പായി സര്‍വകലാശാല ധനകാര്യ വിഭാഗത്തെ അറിയിക്കണം. വിവരം നല്‍കുന്നതിനാവശ്യമായ ഫോറം പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.

sameeksha-malabarinews

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ 5 വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ 8-ന് തൃശൂര്‍, കോഴിക്കോട് ലോ കോളേജുകളില്‍ നടക്കുന്നു. പാനലില്‍ ഉള്‍പ്പെട്ട ലോ കോളേജുകളിലെ അദ്ധ്യാപകര്‍ ചെയര്‍മാനുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ പങ്കെടുക്കണം. 8 മുതല്‍ 15 വരെ ലോ കോളേജുകളില്‍ നിയമാദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് ജിയോളജി 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും 2017 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും 2016 പ്രവേശനം പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2009 പ്രവേശനം ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്-2 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 18 വരേയും അപേക്ഷിക്കാം. പി.ആര്‍. 291/2021

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!