മൂന്നു ദിവസത്തെ റെയ്ഡില്‍ കണ്ടെത്തിയത് ഇതൊക്കെ ; കേന്ദ്രത്തിനെതിരെ തപ്‌സി

Taapsee Pannu breaks silence on I-T raids

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: മൂന്നു ദിവസം നീണ്ട ആദായനികുതി വകുപ്പ് റെയ്ഡിനൊടുവില്‍ നിശ്ശബ്ദത വെടിഞ്ഞ് ബോളിവുഡ് നടി തപ്‌സി പന്നു. 2013-ലും താരത്തിനെതിരെ റെയ്ഡ് നടന്നിട്ടുണ്ടെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയോടും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നു ട്വീറ്റുകളിലൂടെയായിരുന്നു തപ്‌സിയുടെ പ്രതികരണം – പാരിസിലെ ആരോപണ വിധേയമായ ബംഗ്ലാവ്, അഞ്ച് കോടിയുടെ രസീത് എന്ന ആരോപണം, 2013 റെയ്ഡിന്റെ ഓര്‍മ്മ പുതുക്കല്‍ എന്നിവയാണ് മൂന്നു ട്വീറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മൂന്നു ദിവസത്തെ തീക്ഷണമായ റെയ്ഡ്ല്‍ മൂന്നു കാര്യങ്ങളാണ് കണ്ടെത്തിയത്.

1, പാരിസില്‍ താന്‍ വാങ്ങിയെന്നു ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനലവധി എത്താറായല്ലോ.

2, 5 കോടി രൂപയുടെ വ്യാജ രസീത്. ഈ പണം താന്‍ പണ്ടേ നിരസിച്ചതാണ്.

3, ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ടുമാത്രം ഞാനറിഞ്ഞ 2013-ലെ റെയ്ഡ്. ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.

കേന്ദ്രത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് തപ്‌സിയുടെ ട്വീറ്റുകള്‍. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. തപ്‌സിയുടെ ട്വീറ്റിനു പിന്നാലെ അനുരാഗ് കശ്യപും മൗനം വെടിഞ്ഞു.

 

View this post on Instagram

 

A post shared by Anurag Kashyap (@anuragkashyap10)

ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടെയും ‘ഡൊബാരാ’ എന്ന സിനിമയുടെ സെറ്റില്‍ നി്ന്നുള്ള ചിത്രം പങ്കുവെച്ചാണ് അനുരാഗ് എത്തിയത്. തപ്‌സിയുടെ മടിയില്‍ അനുരാഗ് ഇരുന്ന് വിജയചിഹ്നം കാണിക്കുന്ന ചിത്രത്തിനൊപ്പം വിദ്വേഷിക്കുന്നവരോട് എല്ലാ സ്‌നേഹവും എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •