Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Vacancy

അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്: കര്‍ഷക തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഇ – ശ്രം പോര്‍ട്ടലില്‍ കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ 2021 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. www.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

sameeksha-malabarinews

തൊഴില്‍ മേള : ഉദ്യോഗ ദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2021 ഡിസംബര്‍ മൂന്നാം വാരം കോഴിക്കോട് നടക്കുന്ന തൊഴില്‍ മേളയില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സൗജന്യമായി നടത്തുന്ന ജോബ്ഫെസ്റ്റിലേക്കുളള ഒഴിവുകള്‍ jobfest2021@gmail.com ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370178/76.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – കൊമേഴ്‌സ്/ആര്‍ട്‌സില്‍ ബിരുദവും ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ് റൈറ്റിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, രണ്ട് വര്‍ഷത്തെ പരിചയം എന്‍ടിസി/എന്‍എസി, ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇന്റര്‍വ്യൂ നവംബര്‍ 20 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും. ഉദ്യാേഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍ – 0495 2377016

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ട് മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോമിയോ നഴ്സ് -കം – ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10.30-ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ആഫീസില്‍ അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2371748.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!