Section

malabari-logo-mobile

ഗുരുവായൂർ ദേവസ്വത്തിലെ ഒഴിവുകൾ: ഒ.എം.ആർ പരീക്ഷ അഞ്ചിന്

HIGHLIGHTS : ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കൽ ഓഫീസർ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) (കാറ്റഗറി നമ്പർ-12/2020), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) ...

ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കൽ ഓഫീസർ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) (കാറ്റഗറി നമ്പർ-12/2020), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), കൊച്ചിൻ ദേവസ്വം ബോർഡിലേക്കുള്ള സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷിച്ചവർക്ക് സെപ്റ്റംബർ അഞ്ചിന് (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.എം.ആർ  പരീക്ഷ നടത്തും.

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ദേവജാലിക പ്രൊഫൈലിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പരീക്ഷ തുടങ്ങുന്നതിന് അര മണിക്കുർ മുമ്പേ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. വൈകിയെത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!