Section

malabari-logo-mobile

മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് അതേസ്ഥലത്ത് മരം നട്ട് താനൂര്‍ എംഎല്‍എ

HIGHLIGHTS : താനൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ വൃക്ഷതൈ നട്ടത് റോഡ് വികസനാര്‍ത്ഥം മുറിച്ചുമാറ്റിയ അതേ സ്ഥലത്ത് കേവലം രണ്ടു മീറ്റര്‍ വ്യത...

താനൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ വൃക്ഷതൈ നട്ടത് റോഡ് വികസനാര്‍ത്ഥം മുറിച്ചുമാറ്റിയ അതേ സ്ഥലത്ത് കേവലം രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍. പൂരപ്പുഴ താഴെപ്പാലം റോഡ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി താനൂര്‍ ജംഗ്ഷന് സമീപത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്ന സ്ഥലത്ത് മരം മുറിച്ചു മാറ്റിയിടത്താണ് വൃക്ഷത്തൈ നട്ടത്. ‘പരിസ്ഥിതി സാക്ഷരതാ സാമയികം’ പദ്ധതിയിലൂടെ എസ് എസ് എഫ് പ്രവര്‍ത്തകരാണ് വൃക്ഷത്തൈകള്‍ നല്‍കിയത്.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ താനൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വൃക്ഷൈതകള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നല്‍കിയെന്നും പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല എല്ലാ കാലത്തും ഇത് തുടരുമെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു.

sameeksha-malabarinews

പരിപാടിയില്‍ എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് കെ. അലി അക്ബര്‍ സ അദി, ജനറല്‍ സെക്രട്ടറി വി.സിറാജുദ്ധീന്‍, കെ.എം അഷ്‌റഫ് സഖാഫി, കെ.ഷാഹുല്‍ ഹമീദ് , എ.പി അബ്ദുറഹീം സഖാഫി, വി.നൗഫല്‍ സാമൂഹ്യ പ്രവര്‍ത്തകരായ കെ.പി നിസാര്‍ കണ്ണന്തളി, കബീര്‍, സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!