കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ റോഡരികിലെ കുറ്റിക്കാട് വൃത്തിയാക്കി

പരപ്പനങ്ങാടി: റോഡരികില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധമുട്ടായിരുന്ന കുറ്റിക്കാട് വെട്ടി വൃത്തിയാക്കി. വള്ളിക്കുന്ന് പഞ്ചായത്തിലെ കാര്യാട് പാലം റോഡിന്റെ വശങ്ങളിലാണ് ആളുകള്‍ക്ക് ബുദ്ധിമുട്ടായി കുറ്റിക്കാട് വളര്‍ന്ന് പന്തലിച്ച് കിടന്നിരുന്നത്.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് കേരള സിവില്‍ ഡിഫന്‍സിനു കീഴിലുള്ള പുത്തരിക്കല്‍, ഉള്ളണം,പാലത്തിങ്ങല്‍ ഭാഗങ്ങളിലെ അംഗങ്ങളാണ് കാട് വെട്ടി വൃത്തിയാക്കിയത്.

പ്രവൃത്തിക്ക് സുധീഷ്, അനൂപ് കുമാര്‍,ഷാജി, ഫയറോസ്, മുസ്തഫ, റഹീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top