HIGHLIGHTS : UV Abhirami made the nation proud with a double win in the State School Arts Festival
പരപ്പനങ്ങാടി :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരട്ട വിജയവുമായി യു.വി അഭിരാമി നാടിന് അഭിമാനമായി . മോണോ ആക്ടിലും നാടോടി നൃത്തത്തിലുമാണ് അഭിരാമി എ ഗ്രേഡ് നേടിയത് .കാവാലം നാരായണപ്പണിക്കരുടെ ‘ദൈവത്താര്‍ ‘എന്ന നാടകത്തെ ആസ്പദമാക്കിക്കൊണ്ടാണ് അഭിരാമി മോണോ ആക്ട് അവതരിപ്പിച്ചത് .വിവേകാനന്ദ സ്വാമിയുടെ കേരളം ഭ്രാന്താലയമാണോ എന്ന വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് അഭിരാമി മോണോ ആക്ട് അവസാനിപ്പിക്കുകയും ചെയ്തു .നാടോടി നൃത്തത്തിലും അഭിരാമി തന്റെ കഴിവ് തെളിയിച്ചു ,എ ഗ്രേഡ് കരസ്ഥമാക്കി .
മലപ്പുറം പടിഞ്ഞാറ്റുമ്മുറി സ്വദേശി ബാബുരാജ് ആണ് നാടോടി നൃത്തത്തില്‍ അഭിരാമിയുടെ പരിശീലകന്‍ .പഴയകാല ജന്മി കുടിയാന്‍ ബന്ധത്തെ ആസ്പദമാക്കിക്കൊണ്ടാണ് നാടോടി നൃത്തം ആവിഷ്‌കരിച്ചത് .ഇരിങ്ങാലക്കുട സ്വദേശി കലാഭവന്‍ നൗഷാദിന്റെ ശിക്ഷണത്തിലാണ് മോണോ ആക്ട് പരിശീലിച്ചത്. ഇത് രണ്ടാം തവണയാണ് അഭിരാമി സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാകുന്നത്.

പരപ്പനങ്ങാടി സ്വദേശിയും യൂണിവേഴ്സിറ്റി വൈദ്യുതി വിഭാഗം ജീവനക്കാരനുമായ ഉണികണ്ടം വീട്ടില്‍ രാജീവിന്റെയും സ്വപ്നയുടെയും മകളായ അഭിരാമി. പരപ്പനങ്ങാടി എസ്എന്‍എംഎച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് .എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അഭിരാമി പഠിപ്പിലും ഒട്ടും പിന്നിലല്ല . അഭിരാമിയെ പ്രിയദര്‍ശിനി ഫൗണ്ടേഷന്‍ അഭിനന്ദിച്ചു .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു