HIGHLIGHTS : Kalatsava crown for Kozhikode
61 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റുമായാണ് കോഴിക്കോട് ഒന്നാമതെത്തി കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം 925 പോയിന്റുമായി പാലക്കാടും കണ്ണൂരും പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാമതും 871 പോയിന്റുമായി എറണാകുളം നാലാമതുമാണ്.
പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവുമധികം പോയിന്റ് നേടിയ സ്‌കൂള്‍. 156 പോയിന്റുള്ള ഗുരുകുലം സ്‌കൂളിനു പിന്നില്‍ 142 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ രണ്ടാമതുണ്ട്. സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂര്‍, സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് കോഴിക്കോട്, ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസര്‍ഗോഡ് എന്നീ സ്‌കൂളുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

71 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്ററിയിലെ ഒന്നാം സ്ഥാനം.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷത്തെ കലോല്‍സവത്തിന്റെ ഭക്ഷണ മെനുവില്‍ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോല്‍സവ മാനുവല്‍ പരിഷ്‌കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.