ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം;രണ്ടുപേര്‍ക്ക് പരിക്ക്‌

ദില്ലി:ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപം വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി. പുലര്‍ച്ചെ 3.20 ഓടെയുണ്ടായ അപകട വിവരമറിഞ്ഞ് പോലീസും റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി 14 മൃതദേഹങ്ങള്‍ തോട്ടില്‍ നിന്ന് പുറത്തെടുത്തു.

ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ സാരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തനക്പൂരിലെ പഞ്ച്മുഖി ധര്‍മശാലയില്‍ കങ്കായി സ്വദേശി ലക്ഷ്മണ്‍ സിങ്ങിന്റെ മകന്‍ മനോജ് സിങ്ങിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ ഭൂരിഭാഗവും കങ്കൈയിലെ ദണ്ഡ, കടൗത്തി ഗ്രാമത്തില്‍ നിന്നുള്ളവരും ലക്ഷ്മണ്‍ സിങ്ങിന്റെ ബന്ധുക്കളുമാണ്.

അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

 

 

Share news
error: Content is protected !!
Scroll to Top