Section

malabari-logo-mobile

സിറിയക് ജോസഫ് ലോകായുക്ത ജസ്റ്റിസ് സ്ഥാനം രാജിവെക്കണം; കെ.ടി ജലീല്‍

HIGHLIGHTS : Cyriac Joseph should resign as Lokayukta Justice; KT Jaleel

തിരുവനന്തപുരം:ന്യായാധിപന്‍ എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തിനോട് കുറച്ചെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഡോ. സിറിയക് ജോസഫ് ലോകായുക്ത ജസ്റ്റിസ് സ്ഥാനം രാജിവെക്കണമെന്ന് കെ.ടി ജലീല്‍ എംഎല്‍എ ആവശ്യപ്പെട്ടും. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരായി മൊഴി കൊടുത്ത നാര്‍ക്കോ പരിശോധനാ ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ് മാലിനിക്കും സിബിഐ ഡിവെഎസ്പി നന്ദകുമാര്‍ നായര്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കെ ടി ജലീല്‍ എന്നിവര്‍ക്കെല്ലാം എതിരായി നടപടി സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു. കെ.ടി ജലീല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

91-ാം സാക്ഷിയായ ഡോ.മാലിനിയെ സിബിഐ കോടതി വിസ്തരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ചത് അന്ന് തന്നെ വലിയ വാര്‍ത്തയായി. സിറിയക് ജോസഫ് ഇക്കാര്യത്തില്‍ 13 വര്‍ഷമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.അദ്ദേഹം മൗനം വെടിയണം.

sameeksha-malabarinews

അദേഹം പ്രതികളെ രക്ഷിക്കാന്‍ നോര്‍ക്ക അനാലിസിസ് ലാബ് സന്ദര്‍ശിച്ചോ എന്ന് ജനങ്ങളോട് തുറന്ന് പറയണം. ഒന്നുകില്‍ രാജി വെക്കുക , അല്ലെങ്കില്‍ ആക്ഷേപം ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. ഇതില്‍ രണ്ടിലൊന്ന് അദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ വ്യക്തമാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!