Section

malabari-logo-mobile

ഭര്‍ത്താവിന്റെ വിലക്ക് അവഗണിച്ച് അന്യപുരുഷനുമായി ഭാര്യ സംസാരിക്കുന്നത് ക്രൂരത;ഹൈക്കോടതി

HIGHLIGHTS : It is cruel for a wife to talk to another man despite her husband's ban; High Court

കൊച്ചി: ഭാര്‍ത്താവ് വിലക്കിയിട്ടും അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. വിവാഹമോചനം അനുവദിക്കണം എന്നും ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.

കുടുംബ കോടതി നേരത്തെ ഇയാളുടെ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2012 മുതലാണ് ഈ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുന്നത്.

sameeksha-malabarinews

അന്യപുരുഷന്‍മാരുമായി ഭാര്യ നടത്തിയ ഫോണ്‍ കോളുകളുടെ രേഖകള്‍ പരപുരുഷ ബന്ധമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പങ്കാളിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഈ ബന്ധം തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിയില്‍ പരാമര്‍ശിച്ചത്. ഇവര്‍ക്കിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും മൂന്ന് തവണ പിരിഞ്ഞ് താമസിച്ചത് കണക്കിലെടുക്കുമ്പോള്‍ വിവാഹമോചനം നല്‍കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!