വയറിനുള്ളില്‍ ഗ്ലാസ്;ചായ കുടിച്ചപ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങിയതെന്ന് 55 കാരന്‍

ബീഹാര്‍: 55 കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. കടുത്ത വയറവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഹാര്‍ സ്വദേശിയായ 55 കാരന്റെ ആമാശയത്തില്‍ നിന്നാണ് ഗ്ലാസ്പുറത്തെടുത്തിരിക്കുന്നത്. ഇതെങ്ങനെയാണ് രോഗിയുടെ വയറ്റിലെത്തിയതെന്നാണ് എല്ലാവരും അതിശയിച്ചിരിക്കുകയാണ്. മുസാഫര്‍പൂരിലെ മധിപ്പൂരിലുള്ള ആശുപത്രിയിലാണ് സംഭവം നടന്നിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. വന്‍കുടല്‍ തുറന്നാണ് ഗ്ലാസ് പുറത്തെടുത്തത്. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഗ്ലാസ് വയറ്റിലെത്തിയതെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത് ചായ കുടിച്ചപ്പോള്‍ ഗ്ലാസ് വിഴുങ്ങി എന്നാണ്. അതെസമയം ഇക്കാര്യം ഡോക്ടര്‍മാര്‍ വിശ്വസിച്ചിട്ടില്ല. കാരണം മനുഷ്യന്റെ അന്നനാളം അത്രമാത്രം ചുരുങ്ങിയതാണ്. മനുഷ്യ ശരീര ഘടന അനുസരിച്ച് ഗ്ലാസ് ആമാശയത്തിലേക്ക് മലദ്വാരത്തിലൂടെ മാത്രമേ കടക്കാന്‍ സാധ്യതയുള്ളൂ. പക്ഷേ രോഗിയുടെ സ്വകാര്യതയെ മാനിച്ച് ഇതേക്കുറിച്ച് ഡോക്ടര്‍മാര്‍ കൂടുതല്‍ വ്യക്തത വരുത്തുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയുടെ വീഡിയോ ദൃശ്യങ്ങളും ഓപ്പറേഷന് മുമ്പ് എടുത്ത എക്സ്-റേയും മാധ്യമങ്ങളുമായി പങ്കുവെച്ചുകൊണ്ട് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്‍ഡോസ്‌കോപ്പി വഴി ഗ്ലാസ് പുറത്തെടുക്കാന്‍ ആദ്യം ശ്രമിച്ചു. എന്നാല്‍ അത് നടക്കാതെ വന്നപ്പോലാണ് ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ഇയാള്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top