പരപ്പനങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പരിചിന്തന ദിനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി സഘടിപ്പിച്ചു.
ബി.ഇ.എം.എച്ച്.എസ്.എസ് പ്രഥമാധ്യാപിക റനേറ്റേ ഷറീന സെല്‍വരാജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ഫ്‌ലാഗ് ഒഫ് ചെയ്തു.
ജില്ലാ കമ്മീഷണര്‍മാരായ സി.വി.അരവിന്ദ്, പി.കെ. അനൂജ്, എല്‍.എ. സെക്രട്ടറി ടി.കെ.ഷാജി, മുഹമ്മദ് അബ്ദുള്‍ നാസര്‍ ,പി.ടി.എ. പ്രസിഡന്റ് നൗഫല്‍ ഇ ല്ല്യാന്‍, ലിപ്‌സി ബറില്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഷക്കീല, ജൈസല്‍, വാസന്തി, ടി.സജിത്ത്, എം.പി. സക്കീര്‍ ഹുസൈന്‍, മീനമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിചിന്തന ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പെയ്ന്റിങ്ങ് മത്സരം, ബോധവത്ക്കരണ ക്ലാസ് തുടങ്ങി വിവിധ പരിപാടികളും നടത്തി.




