Section

malabari-logo-mobile

ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ: പൊതുജനങ്ങള്‍ സഹകരിക്കണം

HIGHLIGHTS : User Fee: Public must cooperate

ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ അഭ്യര്‍ത്ഥിച്ചു. ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ കുടിശ്ശികയായി കണക്കാക്കി വസ്തുനികുതിക്കൊപ്പം ഈടാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുമുണ്ട്.

സംസ്ഥാനത്തുടനീളം ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതിനോട് പൊതുജനങ്ങള്‍ സഹകരിക്കണം.

sameeksha-malabarinews

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിതകര്‍മ സേന. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ ഫീ നല്‍കണം. ഇത് കൊടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളതെന്നും അവര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!