വള്ളിക്കുന്നില്‍ ഫ്ളോര്‍ മില്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ വള്ളിക്കുന്ന് പള്ളിപ്പടിയില്‍ ഫ്ളോര്‍ മില്‍ ആരംഭിച്ചു. ഫ്ളോര്‍ മില്ലിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.

തീരദേശ, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്കാണ് സാഫില്‍ നിന്നും സംരഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം ലഭിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ്, ടെലറിങ് ആന്‍ഡ് ഗാര്‍മെന്റ്സ് യൂണിറ്റുകള്‍, ഫ്ളോര്‍ മില്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ സാഫ് മുഖേന ഇപ്പോള്‍ നടന്നുവരുന്നുണ്ട്.

പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top