Section

malabari-logo-mobile

വെറും 300 രൂപയുടെ ആഭരണം വിറ്റത് ആറ് കോടിക്ക്, കടയുടമയെ തേടി യുഎസ് വനിത ജയ്പൂരില്‍

HIGHLIGHTS : US woman in Jaipur seeks shop owner after selling jewelery worth Rs 300 for Rs 6 crore

ജയ്പൂര്‍: വെറും 300 രൂപ വരുന്ന ആഭരണം ആറുകോടി രൂപക്ക് നല്‍കി യുഎസ് വനിതയെ രാജസ്ഥാനിലെ കടയുടമ കബളിപ്പിച്ചതായി പരാതി. കൃത്രിമ ആഭരണങ്ങള്‍ നല്‍കിയാണ് തന്നെ കബളിപ്പിച്ചതെന്ന് യുഎസ് വനിത പരാതിപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയില്‍ നിന്നാണ് യുഎസുകാരിയായ ചെറിഷ് സ്വര്‍ണം പൂശിയ വെള്ളി ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ആഭരണം വ്യാജമാണെന്ന് തെളിഞ്ഞത്.

ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു. ജയ്പൂരിലെത്തി താന്‍ ആഭരണം വാങ്ങി കടയുടെ ഉടമയായ ഗൗരവ് സോണിയെ കണ്ടു. യുവതിയുടെ ആരോപണം ഗൗരവ് നിഷേധിച്ചു. ഇതോടെ ചെറിഷ് ജയ്പൂരില്‍ പരാതി നല്‍കി. യുഎസ് എംബസി അധികൃതരുടെ സഹായം തേടുകയും അവര്‍ ഇക്കാര്യം അന്വേഷിക്കാന്‍ ജയ്പൂര്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2022-ല്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സോണിയെ ചെറിഷ് പരിചയപ്പെടുന്നത്.

sameeksha-malabarinews

കഴിഞ്ഞ രണ്ട് വര്‍ഷമായി കൃത്രിമ ആഭരണങ്ങള്‍ക്കായി ആറ് കോടി രൂപ നല്‍കിയെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഒളിവിലായ ഗൗരവിനും പിതാവ് രാജേന്ദ്ര സോണിക്കുമായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!