
ലോങ്‌വേ: ആഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് നേതാക്കളും അടക്കം കൂടെയുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെയാണ് ഇവര്‍ സഞ്ചരിച്ച വിമാനം കാണാതായത്.
മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു ഇവര്‍. മസുസിവിലെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തലസ്ഥാനമായ ലിലോങ്വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തലസ്ഥാനമായ ലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. തകര്‍ന്നുവീണ വിമാനം വനത്തില്‍ കണ്ടെത്തിയെന്നും പ്രസിഡന്റ് ലസാറസ് ചക്വേര പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




