യു എസ് വിമാനാപകടം;40 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി

HIGHLIGHTS : US plane crash: More than 40 bodies found

വാഷിംഗ്ടണ്‍:അമേരിക്കയില്‍ യാത്രാവിമാനം ആര്‍മി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തില്‍ 40 ലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.

വാഷിങ്ടണിലെ പൊട്ടോമാക് നദിയില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകളും കണ്ടെടുത്തതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ 67 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും പ്രസിഡന്റ് ജോ ബൈഡനെയും വ്യോമ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തതായി ആരോപിച്ചു.

sameeksha-malabarinews

അപകട സ്ഥലത്ത് 300 പേരടങ്ങുന്ന വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ 14 സ്‌കേറ്റിങ് താരങ്ങളും ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.ഇപ്പോള്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!