HIGHLIGHTS : Schools in Kootilangadi Grama Panchayat declared tobacco-free schools
കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ 16 സ്കൂളുകളെയും പടിഞ്ഞാറ്റുമുറി ടൗണും പുകയില രഹിത കേന്ദ്രങ്ങളായി പ്രഖാപിച്ചു. ടോബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. ഫസ്ഫരി ഓപ്പൺ ഓഡിറോറിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം മഞ്ഞളാം കുഴി അലി എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രഖ്യാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ,പൊതുജനങ്ങൾ, ക്ലബുകൾ , വ്യാപാരികൾ , ജനപ്രതിനിധികൾ, ആരോഗ്യ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്ത വിളംബരജാഥ നടന്നു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ മജീദ് ആലുങ്കൽ അദ്യക്ഷത വഹിച്ചു .
എൻ സി ഡി നോഡൽ ഓഫീസർ ഡോ. ഫിറോസ്ഖാൻ പുകയില വിരുദ്ധ സന്ദേശം നൽകി. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ്കുമാർ സി.കെ മുഖ്യപ്രഭാഷണം നടത്തി, ടെക്നിക്കൽ അസിസ്റ്റൻറ് വി.വി ദിനേഷ് പുകയിലരഹിത പ്രതിജ്ഞ നിർവഹിച്ചു. ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.