അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: കോവിഡ് 19 ലോകത്താകെ പടര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ തടയാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസ്ഥാനങ്ങള്‍ക്ക് 500 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു.

റോസ് ഗാര്‍ഡനില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരമായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

എല്ലാ പൊതപരിപാടികളും നിര്‍ത്തിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Related Articles