സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. ഞായറാവ്ച മുതല്‍ രണ്ടാഴ്ചയ്ക്കാണ് തീരുമാനം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അടിയന്തരസാഹചര്യത്തില്‍ മാത്രമായിരിക്കും രണ്ടാഴ്ച്ചക്കിടയില്‍ വിമാനങ്ങള്‍ അനുവദിക്കുക എന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയവ ചേര്‍ന്ന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് ഇന്ന് അര്‍ധ രാത്രിയോടെ നിലവില്‍ വരും.

Related Articles