Section

malabari-logo-mobile

കോവിഡ് 19: ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

HIGHLIGHTS : കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു. *പനി, ചുമ, ശ്വാസതടസ്...

കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
*പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍ ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടയ്ക്കുക. ജനാലകള്‍ തുറന്നിട്ട് ഉണങ്ങിക്കഴിഞ്ഞ ശേഷം വാഹനം ഉപയോഗിക്കാം.
* ആവശ്യമെങ്കില്‍ മാസ്‌ക്കുകള്‍ ധരിക്കുക. ഉപയോഗ ശേഷം മാസ്‌ക്കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക.
*യാത്രവേളയില്‍ എ.സി ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക.
*വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്ന വിവരണശേഖരണം നടത്തുക.
* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കുക.
*ഹസ്തദാനം കഴിവതും ഒഴിവാക്കുക
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല വച്ച് മുഖം മറയ്ക്കുക.
*യാത്രക്കാരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക.
* സംശയങ്ങള്‍ക്ക് ദിശ നമ്പറായ 1056 ലും കണ്‍ട്രോള്‍ റൂം നമ്പറായ 0483-2737858 ലും ബന്ധപ്പെടാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!