Section

malabari-logo-mobile

പെട്രോള്‍,ഡീസല്‍ വില കുത്തനെ കൂട്ടി

HIGHLIGHTS : ദില്ലി; പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ചു. റോഡ് നികുതി ഒന്‍പതു രൂപയില്‍ നിന്നും പത്തു രൂപയായും എക്‌സൈസ് തീരുവ ...

ദില്ലി; പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ചു. റോഡ് നികുതി ഒന്‍പതു രൂപയില്‍ നിന്നും പത്തു രൂപയായും എക്‌സൈസ് തീരുവ പെട്രോളിന് എട്ടുരൂപയില്‍ നിന്നും 10 രൂപയായും ഡീസലിനു രണ്ടു രൂപയില്‍ നിന്ന് നാലു രൂപയായും വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് മൂന്നു രൂപ വീതം നികുതി വര്‍ധനവുണ്ടാകും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.

വെള്ളിയാഴ്ച അര്‍ധ രാത്രിമുതല്‍ തീരുവ പ്രാബല്യത്തില്‍ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്.

sameeksha-malabarinews

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.
കോവിഡ് 19 രോഗബാധയില്‍ ജനം ഭീതിയില്‍ തുടരുമ്പോഴുണ്ടായിരിക്കുന്ന സര്‍ക്കാറിന്റെ ഈ ഇരുട്ടടി ജന ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!