Section

malabari-logo-mobile

യുഎഇയില്‍ യുപിഐ – റുപെ സേവനങ്ങള്‍

HIGHLIGHTS : UPI services in UAE

യുഎഇയില്‍ യുപിഐ – റുപെ സേവനങ്ങള്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും. ഉഭയകക്ഷി നിക്ഷേപം ഉള്‍പ്പെടെ എട്ടു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. ദ്വിദിന സന്ദര്‍ശനത്തിനായി ഉച്ചയ്ക്ക് അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ ഡിജിറ്റല്‍ പേമെന്റ്‌റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറില്‍ ഇരുനേതാക്കളും ഒപ്പിട്ടു. പിന്നാലെ റുപെ കാര്‍ഡ് സേവനവും യുഎഇയില്‍ തുടങ്ങി. ഇരുനേതാക്കളും ചേര്‍ന്നാണ് ഇത് ഉദ്ഘാടനം ചെയ്തത്.

sameeksha-malabarinews

ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉഭയകക്ഷി നിക്ഷേപകരാറിലും ഏര്‍പ്പെട്ടു. 2022 23 കാലയളവില്‍ 8500 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎഇയും തമ്മില്‍ നടത്തിയത്. ചര്‍ച്ചകള്‍ക്കിടെ അബുദാബിയിലെ ബിഎപിഎസ് ഹിന്ദുമന്ദിര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നല്‍കിയതിന് ഷെയ്ഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. ഒപ്പം തന്റെ ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്‍ പങ്കെടുത്തതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!