ലഖനൗ: ഉന്നാവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ്. 25 ലക്ഷം രൂപ പിഴയും ഈടാക്കാന്‍ കോടതിവിധിച്ചു ഇതില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പെണ്‍കുട്ടിക്ക് നല്‍കണം. ജീവിതാവസാനം വരെ തടവ് അനുഭവിക്കണം.
സെന്‍ഗര്‍ കുറ്റക്കാരനനാണന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ശിക്ഷ വിധിച്ചത്. 2017ല്‍ ജോലി ആവിശ്യവുമായി ബന്ധപ്പെട്ട് വീ്ട്ടിലെത്തി 16കാരിയായ പെണ്‍കുട്ടിയെ സെന്‍ഗര്‍ പീഢിപ്പിച്ചുവെന്നാണ് കേസ്്.
ആദ്യം പോലീസ് ഈ കേസ് രജിസ്റ്റര്‍ പോലും തയ്യാറായില്ല. പിന്നീട് പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ ഇത് വലിയ വാര്‍ത്തയായി.
എന്നാല്‍ വാര്‍ത്ത പുറത്തായതോടെ പെണ്‍കുട്ടിയുടെ പിതാവിനെ ആയുധങ്ങള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിക്കുകയും ചെയ്തു.
പിന്നീട് പീഢനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാരക്# ട്രക്കുമായി കൂട്ടിയിടിക്കുയും പെണ്‍കുട്ടിയുടെ അമ്മാവനും വക്കീലും കൊല്ലപ്പെടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് അതീവഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്തിരുന്നു. അപകടത്തിന് പിന്നിലും എംഎല്‍എ തന്നെയാണെന്ന് കേസന്വേഷിച്ച സിബിഐ ഉദ്യോഗ്സ്ഥരോടും പെണ്‍കുട്ടി മൊഴി നല്‍കിയിരന്നു.




