പൗരത്വബില്ലിനെതിരെ പരപ്പനങ്ങാടിയില്‍ പൗരസമൂഹത്തിന്റെ മാര്‍ച്ച്

പരപ്പനങ്ങാടി: പൗരത്വബില്ലിനെതിരെ പരപ്പനങ്ങാടിയില്‍ പൗരസമൂഹത്തിന്റെ മാര്‍ച്ച്. മാര്‍ച്ച് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് പുത്തരിക്കല്‍ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി ഇ എം സ്‌കൂള്‍ പരിസരത്ത് സമാപന പ്രതിഷേധ സംഗമവും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശമീം ദാരിമി, അഷ്റഫ് സഖാഫി, മുഹ്യദ്ധീന്‍ മദനി, ഉമ്മര്‍ ഒട്ടുമ്മല്‍, പി ഒ അബ്ദുല്‍സലാം, സക്കീര്‍ പരപ്പനങ്ങാടി, പുനത്തില്‍ രവീന്ദ്രന്‍, ഇ ഒ ഫൈസല്‍, നൗഷാദ് ചോനാരി, വി സൈതലവിഹാജി, നിഷാദ് മടപ്പള്ളി, അലി തെക്കേപ്പാട്ട്, പി കെ പോക്കര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top