മംഗളൂരു:മലയാളി മാധ്യമ പ്രവര്‍ത്തകര്‍ മംഗളൂരുവില്‍ കസ്റ്റഡിയില്‍. ഏഷ്യാനെറ്റ്, മീഡിയവണ്‍, ന്യൂസ് 18, 24 ന്യൂസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതുകൊണ്ടാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതെന്ന് കമ്മീഷണര്‍ പി എസ് ഹര്‍ഷ. എട്ടരമണിയോടെയാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
വെന്‍ലോക് ആശുപത്രി പരിസരത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
അതെസമയം മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉറപ്പു നല്‍കിയിട്ടുണ്ട്.




