മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:  മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കുറച്ച് നാളായ ചികിത്സയിലായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന കുറിച്ച നാളുകളായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു

എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. നേരത്തെ ഡിഐസി യുടെ നേതാവായിരുന്നു. ലീഡര്‍ കെ. കരുണാകരനൊപ്പം ഡിഐസി (കെ)യിലൂടെയാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് എന്‍സിപിയുടെ ഭാഗമാകുകയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം നിയമസഭയിലെത്തുന്നത്. ഈ മന്ത്രിസഭയില്‍ അദ്ദേഹം കുറച്ചുകാലം ഗതാഗതമന്ത്രിയായിരുന്നു.

മൂന്ന് തവണയാണ് അദ്ദേഹം കുട്ടനാടിനെ പ്രതിനിധീകരിച്ചത്.

വിദേശത്തുള്‍പ്പെടെ ചികിത്സ തേടിയിരുന്നു.

മൃതദേഹം തിങ്കളഴ്ച ചേന്നംകരി സെന്റ്‌പോള്‍സ് മര്‍ത്തോമ പള്ളിയില്‍ അടക്കം ചെയ്യും. മൃതദേഹം ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്

Share news
error: Content is protected !!
Scroll to Top