കസ്റ്റഡിയിലുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു: വിലക്ക് മലയാള മാധ്യമങ്ങള്‍ക്ക്

മംഗളൂരു:  ഇന്ന് രാവിലെ എട്ടരക്ക് മംഗളൂരിവില്‍ റിപ്പോര്‍ട്ടിങ്ങിനിടെ കസ്റ്റഡിയില്‍ എടുത്ത മലയാള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. കേരള അതിര്‍ത്തിയില്‍ തലപ്പാടിയില്‍ മംഗളൂരു പോലീസ് അവരുടെ വാഹനത്തില്‍ ഇവരെ കൊണ്ടിറിക്കുയായിരുന്നു. ഏഴുമണിക്കൂറിന് ശേഷം വൈകീട്ട മൂന്നരമണിയോടെയാണ് ഇവരെ വിട്ടയച്ചത്.

ബന്ദികളാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലീസ് തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 മീഡിയാവണ്‍, 24 ന്യൂസ് എന്നീ മലയാളം മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ചാനല്‍ ക്യാമറകളും മറ്റും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇവരെ കസ്റ്റഡിയില്‍ എടുത്ത ഉടനെ തന്നെ വ്യാജ മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായതെന്നും ഇവരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ചില കന്നട മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില് ഇത്തരം ഒരു വ്യാജവാര്‍ത്ത ജനം ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മംഗളൂരു പോലീസ്ില്‍ നിന്നുമാണ് ഈ വാര്‍ത്തയുടെ ഉറവിടമെന്നാണ് സൂചന. ദേശീയമാധ്യമങ്ങള്‍ പിന്നീട് ഈ വാര്‍ത്ത തിരൂത്തി.

പിടിക്കപ്പെട്ടവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡിന് പുറമെ അക്രഡിഷന്‍ കാര്‍ഡ് ഇല്ലെന്നായിരുന്ന ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍ ഭുരിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും അക്രഡിഷന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് പരിശോധന നടത്തണമെന്ന് ആവിശ്യപ്പെട്ട് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കകയായിരുന്നു. ഇന്നലെ പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട യുവാക്കളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മംഗളൂരു വെന്റ്‌ലോക്ക് ആശുപത്രിയുടെ സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഇവരെ വിട്ടയക്കുമെന്ന് പറഞ്ഞുവെങ്ങിലും വൈകുന്നേരം വരെ വിട്ടയക്കാന്‍ തയ്യാറായില്ല. ഈ അന്യായമായ കസ്റ്റഡിക്കെതിലെ കേരളത്തില് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമമെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ കര്‍ണാടക ആര്‍ടിസി ബസ്സ് തടഞ്ഞു.

Share news
error: Content is protected !!
Scroll to Top