പരപ്പനങ്ങാടി മംഗളൂരുവില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ബന്ദിയാക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നു. കേരളത്തിലെ ഓരോ തെരുവിലും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പരപ്പനങ്ങാടിയില്‍ കറുത്തതുണികൊണ്ട് വായ മൂടിക്കെട്ടി മൗനജാഥ നടത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്
സമരത്തിന് പ്രസ്‌ഫോറം പ്രസിഡന്റ് സിപി വല്‍സന്‍, സക്രട്ടറി സ്മിത അത്തോളി , നൗഷാദ്, ബാലന്‍ മനോരമ, ഷെമീര്‍, മുഹമ്മദ്, ഹംസ കടവത്ത്, പികെ ബാലന്‍മാസ്റ്റര്‍, സുചിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




