ദില്ലി ദില്ലി പോലീസിന്റെ നരനായാട്ടിന് സാക്ഷിയായി തലസ്ഥാനം. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലി ഗേറ്റില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരേയും പോലീസ് തല്ലിചതച്ചു. സ്ത്രീകളെയും കുട്ടികളേയുമടക്കമുള്ളവരോട് യാതൊരു ദാക്ഷ്യണ്യവുമില്ലാതെയാണ് പോലീസ് നേരിട്ടത്.
സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാതൃഭുമിയുടെ റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനെ പിറകില്‍നിന്നും തലക്കടിച്ചുവീഴ്ത്തി ദാക്ഷ്യണ്യമില്ലാതെ ലാത്തികൊണ്ട് തലങ്ങുംവിലങ്ങും അടിക്കുകയുമായിരുന്നു. . ക്യാമറമാന്‍ വൈശാഖിന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചുവാങ്ങി തകര്‍ത്തു. നിരവധി മാധ്യമപ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി .
ദില്ലിഗേറ്റില്‍ ഇപ്പോഴും ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. സംഘര്‍ഷത്തിനിടെ ആരോ ഒരു സ്വകാര്യവാഹനത്തിന് തീയിട്ടു. ഇരുട്ടിന്റെ മറവില്‍ പോലീസ് ബോധപൂര്‍വ്വം തീയിട്ടതാണെന്നും ആക്ഷേപമുണ്ട്. പോലീസ് ജലപീരങ്കി ഉപയോഗിക്കുയും ചെയ്തിരുന്നു.
ഇപ്പോള്‍ ജുമാ മസ്ജിദ് പരിസരത്തെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്




