Section

malabari-logo-mobile

ഉന്നാവോ പെണ്‍കുട്ടിയെ കൊന്നു

HIGHLIGHTS : ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗീകാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. വ്യാഴാഴ്ചയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ ...

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗീകാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. വ്യാഴാഴ്ചയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചത്. 11.10 ഓടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മരണത്തിന് മുമ്പായി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. തന്നെ തീ കൊളുത്തുന്നതിന് മുമ്പായി പ്രതികള്‍ കത്തികൊണ്ട് ആക്രമിച്ചതായും മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

sameeksha-malabarinews

സംഭവത്തില്‍ അഞ്ച് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഹരിശങ്കര്‍ ത്രിവേദി,രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!