Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ സംസ്ഥാന ഹരിത അവാര്‍ഡ് പൊന്നാനി നഗരസഭയ്ക്ക്

HIGHLIGHTS : പൊന്നാനി: മണ്ണിനേയും പ്രകൃതിയേയും മുറുകെ പിടിച്ചുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് പൊന്നാനി നഗരസഭയ്ക്ക് സംസ്ഥാന പുരസ്‌കാരം. ഹരിത കേരളം മിഷന്‍ മുഖ്യമന്ത...

പൊന്നാനി: മണ്ണിനേയും പ്രകൃതിയേയും മുറുകെ പിടിച്ചുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് പൊന്നാനി നഗരസഭയ്ക്ക് സംസ്ഥാന പുരസ്‌കാരം. ഹരിത കേരളം മിഷന്‍ മുഖ്യമന്ത്രിയുടെ സംസ്ഥാന ഹരിത അവാര്‍ഡ് പൊന്നാനിക്ക്. നഗരസഭ നടപ്പിലാക്കിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 87 നഗരസഭകള്‍ക്കായി നടത്തിയ ഹരിതകേരളം അവാര്‍ഡിലാണ് പൊന്നാനി നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യയില്‍ ആദ്യമായി ഒരു പ്രാദേശിക ഭരണകൂടം പരിസ്ഥിതി സംരക്ഷക്കര്‍ക്ക് അവകാശ ധനം നല്‍കുന്ന ഗ്രീന്‍ റോയല്‍റ്റി പദ്ധതിയും, മറ്റൊരു നൂതന മാതൃകാ പദ്ധതിയായ ഹരിതഭവനം പദ്ധതിയുമാണ് അവാര്‍ഡിന് പൊന്നാനി നഗരസഭയെ അര്‍ഹയാക്കിയത്. കൃഷി, ജലസംരക്ഷണം, ശുചിത്വം – മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലയില്‍ നടത്തിയ മാതൃകാ ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം.

sameeksha-malabarinews

മേഖലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും പ്രഗല്‍ഭരായ ജൂറി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചിരുന്നു. പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി പ്രകാരം തരിശുഭൂമിയില്‍ 19 ഏക്കറില്‍ നിന്നും 93 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ നഗരസഭക്കായി. മാത്രവുമല്ല പൊന്നരി എന്ന ബ്രാന്റില്‍ പൊന്നാനിയുടെ ജൈവ അരിയും വിപണിയിലെത്തിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി നിരവധി തോടുകളും കുളങ്ങളും വീണ്ടെടുത്തു.

പൊതുജന പങ്കാളിത്തം ശുചിത്വ പരിപാടികളില്‍ ഉറപ്പുവരുത്തി. നഗരസഭ പരിധിയിലെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് എക്കോ പോലീസ് സേന രൂപീകരിച്ചു.നഗരസഭ നടപ്പിലാക്കിയ കനോലി കനാല്‍ പരിസരത്ത് സൗജന്യമായി സെപ്റ്റി ടാങ്കുകള്‍ സ്ഥാപിക്കല്‍, യു.എന്‍ പ്രോഗ്രാം ഹരിത തീരം, ഓഡിറ്റോറിയങ്ങളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍, പി.എം.എ.വൈ വീടുകള്‍ക്കും അങ്കണവാടികള്‍ക്കും നഗരസഭ സൗജന്യമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ നല്‍കിയ പദ്ധതി, ശുചിത്വ ഹര്‍ത്താല്‍, പ്രളയ മാലിന്യ സംസ്‌കരണം, പച്ചത്തുരുത്ത് തുടങ്ങിയവയും സംസ്ഥാന ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!