Section

malabari-logo-mobile

നാണയനിധി കൈമാറിയ രന്താകരന്‍ പിള്ളയ്ക്ക് പുരാവസ്തു വകുപ്പിന്റെ ആദരം

HIGHLIGHTS : തിരുവനന്തപുരം നഗരൂര്‍ പഞ്ചായത്തിലെ സ്വന്തം പുരയിടത്തില്‍ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുന്‍ പഞ്ചായത്ത് മെ...

തിരുവനന്തപുരം നഗരൂര്‍ പഞ്ചായത്തിലെ സ്വന്തം പുരയിടത്തില്‍ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുന്‍ പഞ്ചായത്ത് മെമ്പര്‍ ബി. രന്താകരന്‍ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനുമോദിച്ചു.
രന്താകരന്‍ പിള്ളയുടെ അധീനതയിലുള്ള കൃഷിയിടത്തില്‍ പണിചെയ്യുന്നതിനിടയിലാണ് മണ്‍കുടത്തില്‍ അടക്കം ചെയ്ത നിലയില്‍ പ്രാചീന ചെമ്പുനാണയങ്ങള്‍ കണ്ടെത്തിയത്. 1885 മുതല്‍ തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളായിരുന്നു ഇതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2595 നാണയങ്ങളാണ് കണ്ടുകിട്ടിയത്. ഈ നാണയങ്ങള്‍ വകുപ്പ് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ചെമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ അഡീഷണല്‍ സെക്രട്ടറി കെ. ഗീത, ഡയറക്ടര്‍ കെ.ആര്‍. സോന, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍, മ്യൂസിയം ഡയറക്ടര്‍ അബു ശിവദാസ്, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍ പിള്ള എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!