Section

malabari-logo-mobile

അണ്‍ലോക്ക് നാലാംഘട്ടം: കേരളം ഉത്തരവ് പുറപ്പെടുവിച്ചു

HIGHLIGHTS : Unlock Kerala issues order

ഫയല്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത ഉത്തരവായി. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം (malabarinews)കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു ലോക്ക് ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും.

എല്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള ഈ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. (malabarinewsകണ്ടെയ്ന്‍മെന്റ് സോണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തുടരും.

sameeksha-malabarinews

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ്, ആരോഗ്യ അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കല്‍ കളക്ടര്‍മാര്‍ ഉറപ്പാക്കണം. (malabarinewsകണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ക്ക് കളക്ടര്‍മാര്‍ക്ക് ഉത്തരവ് അധികാരം നല്‍കിയിട്ടുമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!