Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഇതുവരെ തെളിവില്ലെന്ന് എന്‍ഐഎ

HIGHLIGHTS : ദില്ലി : ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചിട്ടില്ല എന്ന് എന്‍ഐഎയുടെ അടുത്...

ദില്ലി : ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചിട്ടില്ല എന്ന് എന്‍ഐഎയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. ന്യൂസ് 18 മലയാളം ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതായും ഇതുവരെ തെളിവില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മടിയില്‍ കനമില്ലാത്തതിന് പേടിയില്ലെന്നായിരുന്നു ആദ്യം മുതല്‍ മുഖ്യമന്ത്രിയുടെ നിലപാട്. ഈ വിവാദം പുറത്തുവന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. ഏത് ഏജന്‍സി വേണമെങ്ങിലും അന്വേഷിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ അടക്കം അന്വേഷണം ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!