കോവിഡ് ബാധിച്ച് കാടാമ്പുഴ സ്വദേശിനി മരിച്ചു

മലപ്പുറം:  മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച് കാടമ്പുഴ സ്വദേശിനി മരിച്ചു., കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷി (69) ആണ് മരിച്ചത്

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്‌സിഡന്റ്, എപ്പിലപ്സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സെപ്റ്റംബര്‍ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.

അവശ നിലയിലായിരുന്ന രോഗിയെ കോവിഡ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴിന് ഹൃദയാഘാതമുണ്ടായതോടെ എ.സി.എല്‍.എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും രാവിലെ 7.30ന് രോഗി മരിക്കുകയായിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top