ആശ വര്‍ക്കറുടെ വീടിന് നേരെ ആക്രമണം:സ്‌കൂട്ടര്‍ തകര്‍ത്ത് കനാലില്‍ തള്ളി

താനൂര്‍: നിറമരുതൂര്‍ പഞ്ചായത്ത് ആശ വര്‍ക്കര്‍ പി.കെ പാര്‍വതിയുടെ വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. malabarinewsമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തകര്‍ത്ത ശേഷം കനോലി കനാലില്‍ തള്ളി.

പാര്‍തിയുടെ വീടിനടുത്തായി കൃഷി ചെയ്യുന്ന മഞ്ഞള്‍ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. malabarinewsചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്‌കൂട്ടര്‍ കനാലില്‍ നിന്നും കണ്ടെടുത്തത്.

താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top