Section

malabari-logo-mobile

ബിനീഷ്‌കോടിയേരിക്ക് ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബന്ധം; പി കെ ഫിറോസ്

HIGHLIGHTS : തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ ഫിറോസ്. ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബിനീഷി...

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ ഫിറോസ്. ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബിനീഷിന് അടത്തബന്ധമാണ് ഉള്ളതെന്നും മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപുമായും അടുത്തബന്ധമാണെന്നും അനൂപിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ ബ്യൂറോ അനൂപിനെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.

2013 മുതല്‍ അനൂപിന് മയക്കുമരുന്ന് ബിസിനസ് ഉണ്ടെന്നും 2015ല്‍ തുടങ്ങിയ ഹോട്ടലിന് ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്നും. ലോക്ക് ഡൗണ്‍ സമയത്ത് ജൂണില്‍ കുമരകത്ത് നൈറ്റ് പാര്‍ട്ടി നടത്തിയെന്നും ജൂണ്‍ 21 ബിനീഷ് ആലപ്പുഴയിലുണ്ടായിരുന്നെന്നും ഫിറോസ് ആരോപിച്ചു. ആദ്യഘട്ടത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഹോട്ടലിന് വേണ്ടി ബിനീഷ് പണം മുടക്കിയെന്നാണ് അനൂപിന് മൊഴിനല്‍കിയതെന്നും പ്രതികളായ അനഘ,പ്രജോഷ്, മുഹമ്മദ് അനൂപ് എന്നിവര്‍ നല്‍കിയ മൊഴിയും ലഭ്യമാണെന്നും ഫിറോസ് പറഞ്ഞു.

sameeksha-malabarinews

ബിനീഷ് കോടിയേരി പണം മുടക്കിയ ഹോട്ടലില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടാറുണ്ടെന്നും ഇടപാടുകള്‍ ഉറപ്പിക്കുന്നത് ഇവിടെ വെച്ചാണെന്നും അനൂപ് മൊഴിനല്‍കിയതായും പറയുന്നു.

സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും . കേരളക്കിലെ സിനിമ താരങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മയക്കുമരുന്ന് മാഫിയക്കുള്ള ബന്ധം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മുഹമ്മദ് അനൂപ് കൊച്ചിക്കാരനാണെന്നും ജൂലൈ 10 ന് ഇദേഹത്തിന്റെ കോള്‍ ഡിറ്റേല്‍സ് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിക്കും. ഈ പറയുന്ന വ്യക്തികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അനൂപിനെ ബന്ധപ്പെട്ടതായാണ് അന്വേഷണത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്നും ഫിറോസ് പറഞ്ഞു. ജൂലൈ 10 ന്റെ പ്രത്യകത എന്താണെന്നുവെച്ചാല്‍ സ്വപ്‌ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെടുന്നത് അന്നാണ്. എന്തിനാണ് ഇവര്‍ ബെംഗളൂരുവിലേക്ക് പോയതെന്ന സംശയം അന്ന് തന്നെ ഉയര്‍ന്നിരുന്നു. അനൂപിന്റെ കോണ്‍ടാക്ട് ലിസ്റ്റ് വന്നപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ നമ്പര്‍ അതില്‍ ഉണ്ടെന്നാണ് അറിഞ്ഞതെന്നും സ്വര്‍ണക്കടത്ത് സംഘവുമായി മയക്കുമരുന്ന് മാഫിയയുമായി രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരമാണ് ലഭിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!