Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; ഡോ. മഞ്ജു സി നായര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

HIGHLIGHTS : University of Calicut; International award to Dr. Manju C Nair

ഡോ. മഞ്ജു സി നായര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

 

  കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍ക്ക് ഇന്‍റര്‍നാഷണല്‍  അസോസിയേഷന്‍ ഓഫ് ബ്രയോളജിസ്റ്റസ്സിന്‍റെ റിക്‌ളെഫ് ഗ്രോല്ലേ അവാര്‍ഡ്. ഈ അവാര്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവേഷക കൂടിയാണ് ഡോ. മഞ്ജു. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഏഷ്യയിലേക്കെത്തുന്നതും ആദ്യമായാണ്. 1999 ല്‍ കേരള വന ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് ഫെല്ലോ ആയി ചേര്‍ന്നപ്പോള്‍ മുതല്‍ ബ്രയോഫൈറ്റുകളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 2000 ത്തില്‍ കേവലം 150 ഇനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നായിരുന്നു അത് വരെയുള്ള ഗവേഷണ ഫലങ്ങള്‍. ഇപ്പോള്‍ എണ്ണൂറിലധികം ഇനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡോ. മഞ്ജു പുതിയതായി വിവരിച്ച 16 എണ്ണവും ഉള്‍പ്പെടുന്നു. വയനാട്ടിലെ ബ്രയോഫൈറ്റുകളെക്കുറിച്ചാണ് ഡോ. മഞ്ജു-വിന്‍റെ  പി.എച്ച്.ഡി. പ്രബന്ധം. ഈ മേഖലയില്‍ പഠനം നടത്താന്‍ പലര്‍ക്കും ഇത് വഴികാട്ടിയായി. 2007-ല്‍ ഇംഗ്ലണ്ടിലെ ലിന്നെയന്‍ സൊസൈറ്റിയുടെ റിസര്‍ച്ച് ഗ്രാന്‍റ്  അവാര്‍ഡ്, ഡി.എസ്.ടി. -യങ് സയന്റിസ്റ്റ് ഫെലോഷിപ്, കെ.എസ്.സി.എസ്.ടി. വിമന്‍ സയന്റിസ്റ്റ് ഫെലോഷിപ്, ഇന്ത്യന്‍ ബോട്ടാണിക്കല്‍ സൊസൈറ്റിയുടെ-വിമന്‍ ബോട്ടാണിസ്‌റ് അവാര്‍ഡ് 2022 എന്നിവയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കാലിക്കറ്റില്‍ അധ്യാപികയായി എത്തിയത്.

sameeksha-malabarinews

ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്

      കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയറില്‍  “കേരള ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍ 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള  ഒരു  പഠനം” എന്ന വിഷയത്തില്‍ ഗവേഷണത്തിന് വേണ്ടി 7 മാസത്തേക്ക് ഒരു റിസര്‍ച്ച് അസിസ്റ്റന്‍റ് -നെ ആവശ്യമുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. 20 ന് രാവിലെ 11 മണിക്ക് ചെയര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും.

പരീക്ഷ

    ഒന്നാം സെമസ്റ്റര്‍  എം.എഡ് ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 ന് തുടങ്ങും.

പരീക്ഷാ ഫലം

      എസ്.ഡി.ഇ  മൂന്നാം സെമസ്റ്റര്‍ എം.എസ് സി  മാത്തമാറ്റിക്സ് (CBCSS) നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

    മൂന്നാം സെമസ്റ്റര്‍ എം.വോക്  മള്‍ട്ടിമീഡിയ (CBCSS) നവംബര്‍ 2021 & നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

         ഒന്ന് , രണ്ട്, അവസാന വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി  ഏപ്രിൽ 2023 പരീക്ഷകളുടെ  ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

      ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (CBCSS – UG & CUCBCSS – UG) നവംബര്‍ 2022 റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യല്നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!